Ind disable

Sunday, April 11, 2010

രണ്ട് തിരുട്ടുഗ്രാമങ്ങള്‍-

തമിഴ്‌നാട്ടിലെ പ്രമുഖങ്ങളായ രണ്ട് തിരുട്ടുഗ്രാമങ്ങള്‍- പനവടലിഛത്രവും റാംജിനഗറും. കേരളമുള്‍‍‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വന്‍ കവര്‍ച്ചകള്‍ നടത്തിയാണ് ഗ്രാമങ്ങളിലുള്ളവര്‍ജീവിക്കുന്നത്

ഇനി സ്ഥലം പറയാം. തമിഴ്‌നാട്ടിലെ പ്രമുഖങ്ങളായ രണ്ട് തിരുട്ടുഗ്രാമങ്ങള്‍- പനവടലിഛത്രവുംറാംജിനഗറും. കേരളമുള്‍‍‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വന്‍ കവര്‍ച്ചകള്‍ നടത്തിയാണ് ഗ്രാമങ്ങളിലുള്ളവര്‍ ജീവിക്കുന്നത്. ഓരോ തവണയും ലക്ഷങ്ങളാണ് ഇവര്‍ അപഹരിക്കുന്നത്. ശങ്കരന്‍‍‍കോവില്‍ താലൂക്കിലെ തെക്ക് പനവടലിഛത്രം ചെറുകിട കള്ളന്‍മാരുടെ ഗ്രാമമാണ്. തൊഴിലിന്‍റെ കാര്യത്തില് സ്‌ത്രീപുരുഷസമത്വമുള്ള നാട്.

വഴി നീളെ തരിശെന്നുതോന്നിക്കുന്ന ഭൂമി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നത് കാറ്റാടിപ്പാടങ്ങളാണ്. വൈദ്യുതി ഉല്‍പാദനത്തിനായി സ്ഥാപിച്ചിരിക്കുന്ന അസംഖ്യം ഭീമാകാരങ്ങളായ കാറ്റാടികള്. ഓരോകാറ്റാടിത്തൂണുകള്‍ക്കും താഴെ ചെറിയൊരു ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍‍‍പ്പ‍ടെയുള്ള മിനി പവര്‍ഹൗസ്.

wind-farm

മറ്റൊരു ആകര്‍ഷണം മയിലുകളായിരുന്നു. നിറയെപീലികളുമായി വഴിയരികിലെ ചുട്ടുപൊള്ളുന്ന ചൂടില്കൊത്തിപ്പെറുക്കി നടക്കുന്ന മയിലുകള്‍. തിരുനെല്‍‍‍വേലിയില്‍ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട്ശങ്കരന്‍‍‍കോവിലിലേക്ക്. വഴിക്കാണ് പനവടലിഛത്രം.

panavadali-entrance

പ്രധാന റോഡില്‍ നിന്ന് വലത്തേക്കുള്ള റോഡ് തിരിയുന്നിടത്ത് ഒരു വലിയ കവാടം കാണാം. തെക്ക്പനവടലിഛത്രം എന്ന് അതില് എഴുതിയിരിക്കുന്നു. ഒപ്പം ചലച്ചിത്രതാരം കാര്‍ത്തിക്, സുഭാഷ്ചന്ദ്രബോസ് ഉള്‍‍‍പ്പടെ കുറേപ്പേരുടെ ചിത്രങ്ങള്‍. മിക്കവരും തേവര്‍ ജാതിയുടെ പഴയകാലനേതാക്കളാണ്. ഒപ്പം ഒരു പുലിയുടെയും സിംഹത്തിന്‍റേയും ചിത്രവും കമാനത്തില്‍ ആലേഖനംചെയ്‌തിട്ടുണ്ട്.
ഇവിടെ നിന്ന് പനവടലിഛത്രം തുടങ്ങുന്നു. തിരുടന്‍മാരുടെ ഗ്രാമം.
കേരള രജിസ്‌ട്രേഷനുള്ള വാഹനം വന്നാല്‍ വഴിയിലൂടെ അധികദൂരം പോകാനാകില്ല. പൊലീസോപത്രക്കാരോ ആണെന്നവവര്‍ക്കറിയാം. ആക്രമണത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍വാഹനങ്ങളേഅവിടേയ്‌ക്കുള്ള യാത്രയ്‌ക്കായി ഉപയോഗിക്കാറുള്ളു. റോഡിനിരുപുറവും മുളകുപാടങ്ങളാണ്. നല്ലഎരിവുള്ള വറ്റല് മുളക് കുറ്റിച്ചെടികളില്‍ പഴുത്തുചുവന്നു നില്‍ക്കുന്നു. ചിലയിടത്ത് വെറും നിലത്ത്ചുവപ്പു നിറത്തിലെ കളങ്ങള്‍വരച്ചപോലെ മുളക് ഉണങ്ങാനായി നിരത്തിയിരിക്കുന്നു.

chilly

ഒരു വളവിനപ്പുറം ക്ഷേത്രം ഉണ്ട് . തമിഴ്‌സംസ്‌കാരം വിളിച്ചോതുന്ന ക്ഷേത്രം. പുറത്തും ഭീമാകാരമായവിഗ്രഹങ്ങള്‍. വേരുകള്‍ കെട്ടുപിണഞ്ഞ ആല്‍മരം. അല്‍പംമാറി മേഞ്ഞു നടക്കുന്ന ആട്ടിന്‍കൂട്ടങ്ങള്‍.
ക്ഷേത്രത്തിലെ തിരുവിഴ വര്‍ഷത്തില്‍ ഒരു തവണയാണ് ഉല്‍സവം നടക്കുന്നത്. അത് ഗംഭീരമായിമൂന്നുദിവസം നടത്തും. ആടിനെ ബലിനല്‍കലാണ് പ്രധാന പൂജ. അതിനായിട്ടാണ് ആടുകളെകൂട്ടത്തോടെ വളര്‍ത്തുന്നത്. മാംസം ഗ്രാമീണര്‍ വീതം വച്ചു കഴിക്കും. സ്‌ത്രീ പൂജാരിയെ കൂടാതെമറ്റൊരാള്‍കൂടി പൂജാദി കര്‍മങ്ങള്‍ക്കായിട്ടുണ്ട്.

panavadali-goat

മോഷ്‌ടിക്കാനിറങ്ങും മുമ്പ് ഗ്രാമത്തിലെ സ്‌ത്രീകളും പുരുഷന്‍മാരും ക്ഷേത്രത്തിനു മുന്നില് ഒത്തുചേരും. പിന്നെ, `ജോലിക്കിറങ്ങും മുമ്പുള്ള പൂജകളാണ്. ക്ഷേത്രത്തിനകത്തു പ്രത്യേകം പൂജിച്ചെടുക്കുന്നകണ്‍മഷി സ്‌ത്രീകള്‍ കണ്ണിലെഴുതും. അത് ദേവി അവര്‍ക്കു നല്‍കുന്ന രക്ഷാകവചമാണ്. പൊലീസ്പിടിക്കില്ലത്രെ. പുരുഷന്‍മാര്‍ കര്‍പ്പൂരാഴിക്കുമുകളില്‍ കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കും, ആരെങ്കിലും പിടിക്കപ്പെട്ടാല്‍ സഹമോഷ്‌ടാവിനെ ഒറ്റുകൊടുക്കില്ലെന്ന്.

panavadali-temp6
റാംജിനഗര്‍ എന്ന തിരുട്ടുകോളനി

റാംജി നഗറിനടുത്ത് ഒരു കോവിലുണ്ട്.

ramjinagar-1

റോഡില്‍ വളരെ ചെറിയൊരു ബോര്‍ഡുണ്ട്, റാംജിനഗര്‍ കോളനിയിലേക്കുള്ള ചൂണ്ടുപലകയായി. പടംഎടുക്കാനൊത്തില്ല. കാരണം ആര്‍ക്കും സംശയം തോന്നരുതല്ലോ. പനവടലിഛത്രം പോലല്ല, ഇവര്‍അപകടകാരികളാണ് -
റോഡില്‍ നിന്ന് കഷ്‌ടിച്ച് നൂറുവാര അകലെ വിശാലമായ ഒരു കോളനി. അതിനു മുന്നില്‍ വിസ്‌തൃതമായമൈതാനവും ഒരു ക്ഷേത്രവും.
1943ല്‍ റാംജിലാല്‍ സേഠ് എന്നയാള്‍ സ്ഥാപിച്ചതാണ് കോളനി. സേഠ് അവിടെയൊരുസ്‌പിന്നിംഗ് മില്‍ തുടങ്ങി. അവിടേക്ക് ജോലിക്കാരായി വന്ന കുറവസമുദായത്തില്‍‍പെട്ടവര്‍ക്കായിസേഠ് നിര്‍മിച്ചുകൊടുത്ത കോളനിയാണത്. റാംജിനഗര്‍ എന്ന പേരിന്റെ ഉത്ഭവം സേഠില്‍ നിന്നാണ്.
അഞ്ചുവര്‍ഷം മാത്രമേ മില്‍ പ്രവര്‍ത്തിച്ചുള്ളു. പിന്നെ, തൊഴില്‍രഹിതരായ കോളനിവാസികള്‍ പതിയെപുറത്തുപോയി മോഷണം നടത്തി തിരിച്ചുവന്നുതുടങ്ങി. അങ്ങനെ അങ്ങനെ ഇവിടെ കളവ്കുലത്തൊഴിലായി. കള്ളന്‍മാരുടെ രണ്ടും മൂന്നും തലമുറകളാണ് ഇവിടെയുള്ളത്.

ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ റാംജിനഗര്‍ കോളനിയിലുണ്ട്. 1500 ലധികം താമസക്കാര്‍. റോഡിനപ്പുറമുള്ള ഗാന്ധിനഗര്‍ കോളനിയിലും 250ലധികം തിരുട്ടുകുടുംബങ്ങള്‍ താമസമുണ്ട്. ഇതിലൊന്നും മോഷ്‌ടാക്കളല്ലാത്തവര്‍ ചുരുങ്ങും. പട്ടാപ്പകല്‍ ആസൂത്രിതമായി കവര്‍ച്ച നടത്താന്‍വിദഗ്‌ദ്ധരാണ് കോളനിക്കാര്‍. ബാങ്കില് നിന്നും ആഭരണശാലകളില്‍ നിന്നും മറ്റും പണവുംസ്വര്‍ണവുമെല്ലാമായി പുറത്തിറങ്ങുന്നവരുടെ ദേഹത്ത് അഴുക്ക് വിതറിയും റോഡില് പണം വിതറിയുംമറ്റും ശ്രദ്ധ തിരിക്കുകയാണ് ആദ്യ ജോലി. ഇതിനിടയില്‍ അവരുടെ മുതലുമായി സഹകവര്‍ച്ചക്കാര്‍കടക്കും.

ലക്ഷങ്ങള്‍ കവര്‍ന്നെടുക്കാന്‍ നല്ലൊരു തുക മുടക്കാനും ഇവര് മടിക്കാറില്ല. മോഷണമുതലിന്റെ ഒരുവിഹിതം കൊണ്ട് ലാവിഷായി ജീവിക്കും. ഒരു വിഹിതം കേസ് നടത്തിപ്പിനായി മാറ്റിവയ്ക്കും. തിരുട്ടുകോളനിക്കാരെ പൊലീസ് പിടിച്ചാല്‍ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകരുടെ ക്യൂവാണത്രെ. കാര്യമായ തെളിവുകളൊന്നുമില്ലാത്തിനാല്‍ കേസ് വാദിക്കല്‍ എളുപ്പമാണ്. ചോദിക്കുന്ന പ്രതിഫലവുംകിട്ടും.
പരമ്പരാഗതമായി കവര്‍ച്ചക്കാര്‍ എന്നു പേരുകേട്ടതിനാല്‍ ഇവര്‍ക്ക് അധികമാരും ജോലി നല്‍കില്ല. പുറത്തുനിന്ന് പെണ്ണും കിട്ടില്ല. മിക്കവരും അന്യസംസ്ഥാനങ്ങളില് നിന്നാണ് വിവാഹംകഴിച്ചിരിക്കുന്നത്. പലരുടേയും മക്കള്‍ എന്‍ജിനീയറിംഗിനും എം.ബി.ബി.എസിനുമെല്ലാംപഠിക്കുന്നുമുണ്ട്. കോളനിയിലെ വീടുകളിലേറെയും എയര്‍ കണ്ടീഷന് ചെയ്‌തതാണെന്നുംഅന്യസംസ്ഥാനങ്ങളില്‍ മോഷ്‌ടിക്കാനായി ഇവരുടെ സംഘം പോകുന്നത് വിമാനത്തിലാണെന്നുംസംസാരമുണ്ട്. കോളനിയിലെ ഒരാളുടെ പേരിലും അവിടുത്തെയോ പരിസരങ്ങളിലേയോ പൊലീസ്സ്റ്റേഷനുകളില്‍ ഒരു പെറ്റിക്കേസ് പോലുമില്ലതാനും.കഴിഞ്ഞവര്‍ഷം അഞ്ഞൂറിലധികം വരുന്നപൊലീസ് സേനയുമായി തിരുച്ചിറപ്പള്ളി എസ്.പിയുടെനേതൃത്വത്തില്‍ കോളനികളില്‍ കയറി നിരങ്ങി. കുറേപ്പേരെ പിടികൂടി. ഇവരില്‍ ആരുടെയെങ്കിലും പേരില്‍ കേരളത്തില്‍ കേസുണ്ടോ എന്നറിയാന്‍തിരുച്ചിറപ്പള്ളി എസ്.പി കേരളപ്പൊലീസിനു മൂന്നുതവണ കത്തെഴുതിയിട്ടും മറുപടി ലഭിച്ചില്ലെന്ന് ഒരുഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
ഇപ്പോള്‍ മോഷ്‌ടാക്കളെ പുനരധിവസിപ്പിക്കാന്‍ ജില്ലാഭരണകൂടം പദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണ് . പക്ഷെ, തിരുട്ടുഗ്രാമക്കാരുടെ പേര് ഇപ്പോഴും മോഷണവാര്‍ത്തകളില്‍നിറഞ്ഞുനില്‍ക്കുന്നു.

ramjinagar-temp

No comments:

Post a Comment