Ind disable

Sunday, April 11, 2010

കുടിയന്മാരെ ഇതിലെ ഇതിലെ

വായിലും അന്നനാളത്തിലും തൊണ്ടയിലും കരളിലും മുലയിലും ക്യാന്‍സറുകള്‍, ആമാശയത്തില്‍അള്‍സറ്,കരള്‍വീക്കം, ഡിപ്രഷന്‍, അപസ്മാരം, മദ്യത്തിനടിമയാവല്‍,രക്താതിസമ്മര്‍ദ്ദം, ധമനീസംബന്ധിയായ ഹൃദ്രോഗം, പക്ഷാഘാതം....മനോഹരമായ ലിസ്റ്റ് മദ്യപാനവുമായി ശക്തമായകാര്യകാരണ ബന്ധമുള്ളതെന്ന് പഠനങ്ങള്‍ ഉറപ്പിച്ച രോഗങ്ങളുടേതാണ്. വേറെ പത്തുനാല്പതെണ്ണംസംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിലിരിക്കുന്നു. മദ്യം മൂലമുള്ള അസുഖം കാരണംനേരിട്ടോ അക്രമസംഭവങ്ങളില്‍ പരോക്ഷമായോ വര്‍ഷം തോറും 20 ലക്ഷം ആളുകള്‍ പരലോകംപൂകുന്നു. ഇന്ത്യയിലെ കഥ നോക്കിയാല്‍ റോഡപകടങ്ങളില്‍ 25%വും മസ്തിഷ്കക്ഷതങ്ങളില്‍ 20%വും, മാനസികരോഗങ്ങളില്‍ 17%വും മദ്യപാനവുമായിബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്...

അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരിമാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.

ബ്രാന്റേതായാലും പൂസായാല്‍ മതി

ഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറുംവീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെവാറ്റ്ഗണത്തില്‍ സാധാരണ പെടാറില്ല. 4 - 8% എഥനോള്‍ ഉള്ളബിയറും 11 - 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ്രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നയഥാര്‍ത്ഥ' വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍

മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പുംചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.
' . (അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്‍കഹോള്‍ അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും "ബാറിലെ വെള്ളം" - എന്നുച്ചാ 'ബാര്‍ളി' വാറ്റിയത് :) ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 - 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത്ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതുംറമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായിഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ - 50-52% വരെസാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെവാറ്റുന്നതിനാല്‍ "കള്ളിന്റെ" ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാംഎന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ്എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും 'കിക്ക്' കിട്ടണത്പിടിപ്പിക്കണറേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയരാസവസ്തുക്കള്‍ - ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ - കാരണം സ്വാദും ലഹരിയും അല്പാല്പംവ്യത്യാസപ്പെടാറുണ്ട്.

40% അയ്യപ്പന്‍ വിളക്ക്, വാള്, പിന്നെ പാമ്പുകളും

ല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് - ഓന്‍ കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ആല്‍ഡിഹൈഡ്പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന്‍ അസെറ്റിക് ആസിഡാകും. ഇവന്‍ സാമാന്യേന പാവമാണ് - കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.

മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരംരൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക്ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെവേഗവും കുറയുന്നു.

രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ്കിക്ക്ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പലമയക്കുമരുന്നുകളേയും പോലെസങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്നനാഡികളിലാണ് (inhibitory) സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും മന്ദീഭവിപ്പിക്കല്‍തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെമന്ദീഭവിപ്പിക്കലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരുഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേസ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്തവെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞുപോകാനുള്ള ഒരു കാരണവും ഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.
മറ്റൊരു വിഭാഗം നാഡീരസങ്ങളായ ഗ്ലൂട്ടമേയ്റ്റുകളും അസ്പാര്‍ട്ടേയ്റ്റുകളും പ്രതിപ്രവര്‍ത്തിക്കുന്നഎന്‍ മെഥൈല്‍ ഡി- അസ്പാര്‍ട്ടേയ്റ്റ്) സ്വീകരിണികളാണ് മദ്യത്തിന്റെ മറ്റൊരു ലക്ഷ്യം. സ്വീകരിണികള്‍ മസ്തിഷ്കത്തിന്റെഉത്തേജകസിഗ്നലുകള്‍ക്കായുള്ളവയാണ്. ഇതിനെആല്‍ക്കഹോള്‍ തടയുമ്പോള്‍ മുകളില്‍ പറഞ്ഞമന്ദതയ്ക്ക് ആക്കം കൂടുന്നു. NMDA(

തലച്ചോറിന്റെ വികാരക്ഷേത്രമായ അമിഗ്ഡാലയും, സമീപസ്ഥമായ ന്യൂക്ലിയസ് അക്യുംബെന്‍സ്, വെണ്ട്രല്‍ ടെഗ്മെന്റല്‍ ഏരിയ, ഹൈപ്പോതലാമസിന്റെ പാര്‍ശ്വഭാഗങ്ങള്‍, ഹിപ്പോകാമ്പസ്, എന്നിവയും അടങ്ങുന്ന
മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റംഎന്ന ഒരു ഭാഗംമയക്കുമരുന്നിന്റെ ഇഫക്റ്റുകള്‍ പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഡോപ്പമീന്‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ് എന്നീ നാലു നാഡീരസങ്ങളാണ് ഭാഗങ്ങളില്‍പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്നവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍മൂലം അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരുഅനുഭൂതിയായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് പരമാനന്ദത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ മരുന്ന് അല്ലെങ്കില്‍ മദ്യംകൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു. മദ്യത്തെ സംബന്ധിച്ചിടത്തോളം ഗാബാസ്വീകരിണികളും എന്‍.എം.ഡി. (ഗ്ലൂട്ടമേയ്റ്റ്) സ്വീകരിണികളുമാണ് ഇതിനു മുന്‍ കൈ എടുക്കാറ്. ഡൈഗ്രഷന്‍ : ആത്മീയമെന്ന് പറയുന്ന വഴികളിലൂടെയും ഹിപ്നോസിസിലെ ഓട്ടോ സജഷന്‍ വഴിയുമൊക്കെ ‘ലഹരിസമാനമായ ആനന്ദം’ ഉണ്ടാക്കുന്നതും ഈ നാഡീ വ്യൂഹങ്ങളാണ് എന്നൊരു നിരീക്ഷണമുണ്ട്.

ചി മനുഷ്യരില്‍ ആല്‍ക്കഹോളിനെദഹിപ്പിക്കുന്ന എന്‍സൈമുകള്‍ രണ്ടും (ആല്‍ക്കഹോള്‍ ഡീഹൈഡ്രജിനേയ്സും ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സും) പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങും; ആല്‍ക്കഹോള്‍വേഗം ആല്‍ഡിഹൈഡ് ആയി മാറ്റപ്പെടുന്നു. ആല്‍ഡിഹൈഡ് വേഗം ആസിഡും ആക്കപ്പെടുന്നു. അപ്പോ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ വേഗം കുറയും. ആല്‍ക്കഹോള്‍ തലച്ചോറില്‍നടത്തുന്ന ചില ചുറ്റിക്കളികളും കുറയുന്നു. ഇങ്ങനെയുള്ളവര്‍ക്ക് കിക്കാവുന്നതും മെല്ലെ, മെല്ലെ. ഇത്എന്‍സൈമിന്റെ പ്രശ്നം കൊണ്ടുമാത്രമല്ല, ശരീരഭാരം കൂടിയാലും ഉണ്ടാവാം. രക്തവും ശരീരത്തിലെഉയര്‍ന്ന ജലാംശവും ചേര്‍ന്ന് മദ്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു. അങ്ങനെയുള്ളവരാണ് "ടാങ്കുകള്‍ " . കുപ്പിക്കണക്കിനു ചെലുത്തിയാല്‍ മാത്രം 'പ്രയോജനം' കിട്ടുന്നവര്‍ . ഇത്തരക്കാര്‍അമിതമദ്യപാനത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.

ആദ്യം പറഞ്ഞ - മദ്യത്തെ ആല്‍ഡിഹൈഡാക്കുന്ന എന്‍സൈം - ആണ് വേഗംപ്രവര്‍ത്തിക്കുന്നതെങ്കിലോ. ആല്‍ഡിഹൈഡ് ശരീരത്തില്‍ വേഗം അടിഞ്ഞുകൂടും. ഇതിനൊത്തവേഗത്തില്‍ ആല്‍ഡിഹൈഡിനെ ദഹിപ്പിച്ച് ആസിഡാക്കുന്ന എന്‍സൈംപ്രവര്‍ത്തിക്കാതാകുമ്പോള്‍ ആല്‍ഡിഹൈഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരാണ്രണ്ടാമത്തെ പെഗ്ഗിനു വാളു വയ്ക്കുന്ന
"പൊതുവാള്‍സ്". തലക്കനം, മന്ദത മുടിഞ്ഞ തലവേദന എന്നിവഅടുത്ത ദിവസം കാലത്തെഴുന്നേല്‍ക്കുമ്പോഴും തോന്നുന്നതും പൊതുവേ ഇതാണ് കാരണം. പൊതുവാള്‍സിന് സാധാരണ മദ്യം അധികം കഴിക്കാന്‍ പറ്റില്ല - പ്രകൃത്യാ തന്നെ മദ്യപാനശീലത്തില്‍നിന്നും സംരക്ഷിക്കപ്പെട്ടവരാണിവര്‍ എന്നും പറയാം. ഇതിന് കാരണമാകുന്ന ജീനുകള്‍ ലഹരിവിരുദ്ധമരുന്നുകള്‍ ഗവേഷിക്കുന്ന ശാസ്ത്രജ്ഞര്‍ തപ്പുന്നുണ്ട്.

മദ്യം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളായ സെറിബെല്ലത്തെയുംചെവിക്കുള്ളിലെസെമിസര്‍ക്കുലര്‍ കനാലുകളെയും ബാധിക്കുമ്പോഴാണ് ആടിക്കുഴച്ചിലുംതലക്കറക്കവും വരുന്നത്. കാഴ്ച നിര്‍ണ്ണയിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിലാകട്ടെ ഊര്‍ജ്ജോല്‍പ്പാദനപ്രക്രിയതകരാറിലാവുന്നു: ഫലം, കാഴ്ചമങ്ങല്‍ .
വ്യാജമദ്യമടിച്ച് കണ്ണു പോകുന്നത് ഏറ്റവും താഴെയായി വിശദീകരിച്ചിട്ടുണ്ട്.

കിണ്ടി...പാമ്പ്...പടം...ബുദ്ധന്‍

ദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക്നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത്എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ്വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റിആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല്‍ ഔണ്‍സ് എന്ന തോതിലാണ്ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം. കണക്ക്ഓര്‍ത്തിരുന്നാല്‍ വീശുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാം.

അടിക്കുന്നവന്റെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് - ബ്ലഡ് ആല്‍ക്കഹോള്‍ കോണ്‍സന്റ്രേയ്ഷന്‍ആണ് തണ്ണിയടിയുടെ പലവിധ ഇഫക്റ്റുകളെ നിശ്ചയിക്കുന്നത്. അടിക്കുന്ന സാധനത്തിന്റെആല്‍ക്കഹോള്‍ അളവല്ല. അതിനാല്‍ത്തന്നെ മദ്യപന്റെ ശരീരത്തൂക്കം ലിംഗവ്യത്യാസം, അടിച്ചസാധനം, അതിന്റെ അളവ്, എത്രമണിക്കൂറിനുള്ളിലാണ് അത്രയും കഴിച്ചത് എന്നിങ്ങനെയുള്ളകാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്
- 70 കിലോ തൂക്കമുള്ള പുരുഷന്‍ ഒരു മണിക്കൂറിനുള്ളില്‍ 3 ഡ്രിങ്ക് വിസ്കി അകത്താക്കിയെന്നിരിക്കട്ടെ, അയാളുടെ 100 മില്ലി രക്തത്തിലെഅപ്പോഴത്തെ ആല്‍ക്കഹോള്‍ നില ഏതാണ്ട് 0.06 ഗ്രാം ആയിരിക്കും. അതായത് 0.06%. (സ്ത്രീകളില്‍ അല്പം വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുന്നത്. )

0.12% ത്തില്‍ താഴെയാണ് ആല്‍ക്കഹോള്‍ ലെവലെങ്കില്‍ ആദ്യഘട്ടത്തിലെപിരുപിരുപ്പും”, ആനന്ദവും പിന്നെ വാചകമടിയും പൊട്ടിച്ചിരിയും, ഒരിത്തിരി കുഴച്ചിലും ഒക്കെ ഉണ്ടാവുന്നു. പരുവത്തില്‍ അടി നിര്‍ത്തുന്നതാണ് സാമൂഹികാരോഗ്യത്തിനു നല്ലത് ;) 0.1% ല്‍ താഴെ നിര്‍ത്തിയാല്‍ആടിക്കുഴയുന്ന പരുവത്തിലെങ്കിലും പോരാം . ഇത് മൂത്ത് മൂത്ത് 0.30%-0.40% വരെയൊക്കെപോയാല്‍ - ആഹാ... അവനെയല്ലോ നാം "പാമ്പ്" എന്നു വിളിക്കുക. സ്വര്‍ഗ്ഗരാജ്യംഅവനുള്ളതാകുന്നു...!


വീശലും ശാരീരിക പ്രതികരണങ്ങളും :ചിത്രം ക്ലിക്കി വലുതാക്കി കാണുക

ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരികപ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന്‍ തന്നെ നിരീക്ഷിക്കുകയും പരിധിസൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചിലടിപ്പുകള്‍പോസ്റ്റിന്റെ അവസാനംകൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെനിരീക്ഷണത്തില്‍
മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ളവീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)


‘ഹൃദയ’രാഗ രമണ ദു:ഖം

മിതമായ തോതില്‍ - എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ - അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതകുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഇഫക്റ്റ് തെളിയിക്കപ്പെട്ടത്വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ മെച്ചം എല്ലാത്തരംമദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്നഉപകാരികൊളസ്റ്റെറോള്‍മിതമദ്യപാനികളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ളസാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യംസഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയുംഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെഅപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യതത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര്‍ എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെകുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ പഠനം നിര്‍ദ്ദേശിക്കുന്നുഎന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍അടങ്ങിയിട്ടില്ല.

മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായികഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്തസമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ളഅഡ്രീനലിന്‍/നോര്‍ അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്നമരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ളകഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയഅറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായിവരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായിതെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട്ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.

സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോവര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായികിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന്തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം കളിയത്രയുംകളിക്കുന്നത്. മേല്‍പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനുപ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!

‘ 30% (
ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല.
മാത്രവുമല്ല
പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഉയര്‍ന്ന കൊളസ്റ്റ്രോള്‍, മധുമേഹം(ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

എരിയുന്നകരളേ... പുകയുന്ന ഞരമ്പേ... വരളുന്ന പോക്കറ്റേ

കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെകരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്നകൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്നഅവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില്‍ ഇത്കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്നപൊരിക്കപോലുള്ള വസ്തു വന്ന് നിറയുകയുംചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗിമരണമടയുന്നു. കുടിയന്മാരില്‍ 20%ത്തോളം മരിക്കുന്നത് ഭീകരമായ അവസ്ഥയിലേക്ക്വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെനീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ഒന്നാമനെന്നാണ് വയ്പ്പ്.
(പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് ;) അതികഠിനമായ വയറ്വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരുചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ ... സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില്‍ ആഹാരത്തിന്റെ കുറവിനാല്‍ ധാതുവേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷിതകരാറിലാവുന്നു.
വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെസ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന്ചൊറിയുന്നു”. irritation ക്യാന്‍സറിനു വഴിവയ്ക്കുകയുംചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന്പഠനങ്ങളില്‍ വ്യക്തമാണ്.

‘അയ്യപ്പ’ബൈജുവിന്റെ ജാതകം

മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരുരോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില്‍ ഏതാണ്ട് 10 - 15%ത്തോളം പേര്‍ മുഴുക്കുടിയന്മാരുംമദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍കിട്ടുന്നസുഖാനുഭൂതിആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞആനന്ദലഹരിയുടെമസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത്മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യംകഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചിലസ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂലസാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !

ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേപഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്നനാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യംവേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍വീശിയാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്നഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയുംചെയ്യുന്നു.

അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യംഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനംഅനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച്അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാനസംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണംമദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. വകലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രംമദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.

സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന്‍ പരീക്ഷിക്കുന്നത്
“ ‘ ഡോ:ജോണ്‍ യൂവിംഗ് വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):
  1. നിങ്ങളുടെ ഇപ്പോഴത്തെ കുടിയുടെ അളവ് കുറയ്ക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
  2. നിങ്ങളുടെ മദ്യപാനശീലത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ ?
  3. നിങ്ങളുടെ മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ ?
  4. കാലത്തെഴുന്നേറ്റാല്‍ പതിവ് ജോലികളാരംഭിക്കും മുന്‍പ്ഉണര്‍വിനായി ഒരുഡ്രിങ്കെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ ?
ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലുംഅതേഎന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാനസംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കുംകൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.

അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെരോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്നനാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോനാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും.
ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാംഎന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. മരുന്ന് കഴിക്കുന്നയാള്‍മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയുംതന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെകൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനുപാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനംപെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന്‍ എന്നിവയ്ക്കാണ്പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ളസാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവുംപോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നുംനാമോര്‍ക്കേണ്ടതുണ്ട്.

(disulfiram) താത്തയുടെ കവറും ആലിലക്കണ്ണനും

മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ്എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ്നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെമെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായിഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. മെത്ഥിലേറ്റഡ് സ്പിരിറ്റാ'ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര്‍ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ സാധനംപാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയഅളവില്‍ അടിക്കുന്നവന്‍ ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെകണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ടസ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായുംഊര്‍ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടിവന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)

' മദ്യപാനപ്പിറ്റേന്നത്തെ “ഹാംഗ് ഓവര്‍ ”

[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ളഹാംഗ് ഓവറിനെക്കുറിച്ച് പലരും കമന്റുകളില്‍ സംശയംചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന
ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനുപ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണംചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെനില്‍ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍മുന്‍പന്‍. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനുംആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)

മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരുകാരണമാണ്.
കണ്‍ജീനേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റുമദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരംഅശുദ്ധപദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടുംകൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്‍വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെഅളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ളമന്ദിപ്പിക്കലിന്റെ ഇഫക്റ്റ്പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കംപലപ്പോഴുംമുറിഞ്ഞ് മുറിഞ്ഞ്ആണ് സംഭവിക്കുക - REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ്ഹാംഗ്ഓവറിനു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണംആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ്ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്നരക്തക്കുഴല്‍വികാസംമൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പിആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.

കെട്ട്ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.
പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം - ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടംനികത്താം .
3. വെള്ളമടിപ്പിറ്റേന്ന്
മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് - ഇതിലെ സിസ്റ്റീന്‍ എന്ന അമിനോഅമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഒറ്റമൂലിക്ക് പ്രവര്‍ത്തിച്ചു വരാന്‍സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)

ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിതസ്റ്റൈലില്)
മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില്‍ പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.

പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.

ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.

പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.

‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)

നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.

ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

അധികമായാല്‍ ...എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് അമൃത്’. നിരോധനവുംകിട്ടാക്കനിആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.

ഫോട്ടോഗ്രഫി മൊബൈലുകളില്‍

ഫോട്ടോഗ്രഫി മൊബൈലുകളില്‍


ക്യാമറയോടു കൂടിയ മൊബൈല്‍ ഫോണുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. 2 മുതല്‍ 5 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളാണ് ഒട്ടുമിക്ക മിഡില്‍ റേഞ്ച് മൊബൈല്‍ ഫോണുകളിലും അടങ്ങിയിരിക്കുന്നത്. ഈ ക്യാമറകളില്‍ എടുത്ത ഫോട്ടോകള്‍ വെബ്ബ് ഉപയോഗങ്ങള്‍ക്കും, പോസ്റ്റ്കാര്‍ഡ് വലുപ്പത്തില്‍ വളരെ മോശമല്ലാത്ത രീതിയില്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുവാനും അനുയോജ്യമാണ്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുന്നതിലെ പിഴവുകള്‍ മൂലം ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ വളരെ നിലവാരം കുറഞ്ഞവയാവാറുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

► എങ്ങിനെ പിടിക്കണം?
മൊബൈല്‍ ഫോണുകള്‍ വളരെ ഭാരം കുറഞ്ഞവയായതിനാല്‍ ഒരു കൈകൊണ്ട് പിടിച്ചുതന്നെ ഫോട്ടോയെടുക്കുവാന്‍ സാധ്യമാണ്. എന്നിരിക്കിലും ഈ രീതിയില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ മൊബൈല്‍ ഷേക്ക് ചെയ്യുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുമൂലം പലപ്പോഴും മങ്ങിയ ചിത്രങ്ങളാ‍വും നമുക്കു ലഭിക്കുക. രണ്ടുകൈകൊണ്ടും വളരെ ദൃഢമായി പിടിച്ച് ഫോട്ടൊയെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ, കൈ രണ്ടും മുഴുവന്‍ നീട്ടി, മൊബൈല്‍ ശരീരത്തില്‍ നിന്നും വളരെ അകറ്റി പിടിച്ച് എടുക്കുന്നതും ഒഴിവാക്കുക. കഴിയുന്നതും ശരീരത്തോട് ചേര്‍ന്ന്, എന്നാല്‍ സ്ക്രീനില്‍ ദൃശ്യം കാണാവുന്ന രീതിയില്‍, പിടിച്ച് ഫോട്ടോയെടുക്കുക. കൈ ഏതെങ്കിലും നിശ്ചലമായ വസ്തുവിന്റെ (ഉദാ: അരമതില്‍, കസേരക്കൈ) മുകളിലൂന്നുന്നതും ഷാര്‍പ്പ് ആയ ചിത്രം ലഭിക്കുവാന്‍ സഹായിക്കും.

► എങ്ങിനെ ചിത്രം എടുക്കണം?
മൊബൈല്‍ ശരിയായി പിടിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് എങ്ങിനെ ഫോട്ടോ എടുക്കണമെന്നതും. എടുക്കേണ്ട പ്രധാന സബ്ജക്ട് തീരുമാനിച്ച് ഫ്രയിമില്‍ ആക്കിക്കഴിഞ്ഞാല്‍ ഫോട്ടോ എടുക്കാവുന്നതാണ്. ഷട്ടര്‍ തുറന്നടയുന്ന സമയം ക്യാമറ ഒട്ടും അനങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ബട്ടണ്‍ അമര്‍ത്തുന്ന സമയമല്ല ഡിജിറ്റല്‍ ക്യാമറകളില്‍ ചിത്രം പതിയുന്നത്, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് എന്നതും ഓര്‍മ്മയിരിക്കുക. അതിനാല്‍ തന്നെ ക്ലിക്ക് ചെയ്ത് വിടുമ്പോളുണ്ടാവുന്ന ഷേക്ക് ചിത്രത്തെ ബാധിക്കാവുന്നതാണ്. അതിനാല്‍, ക്ലിക്ക് ചെയ്ത്, ചിത്രം സേവ് ചെയ്തതിനു ശേഷം മാത്രം ക്ലിക്ക് വിടുക. ഈ രീതിയില്‍ എടുക്കുമ്പോള്‍, ഫോട്ടോ ബ്ലര്‍ ആകുവാനുള്ള സാധ്യത വളരെക്കുറവാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എടുക്കേണ്ടതെങ്കില്‍, മൊബൈല്‍ ക്യാമറ വസ്തുവിന്റെ ചലനത്തിന് അനുസൃതമായി ചലിപ്പിച്ച് എടുക്കുന്നതാവും കൂടുതല്‍ നല്ലത്.

► എങ്ങിനെ ഒബ്ജക്ടിനെ ഫ്രയിമിലാക്കണം?
ഒരു ഓബ്ജക്ടിനെ എങ്ങിനെ ഫ്രയിമിലാക്കണമെന്നുള്ളത് ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മമാണ്. എന്നിരുന്നാലും മൊബൈല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ഡിജിറ്റല്‍ സൂം ഉപയോഗിക്കാതിരിക്കുക: ഓബ്ജക്ടിനെ കൂടുതല്‍ അടുത്ത് കണ്ട് ഫോട്ടോയെടുക്കുവാന്‍ നമ്മള്‍ പ്രേരിക്കപ്പെടുമെങ്കിലും ഡിജിറ്റല്‍ സൂം ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഡിജിറ്റല്‍ സൂം ചെയ്യുന്നത്, സെന്‍സറില്‍ പതിയുന്ന പിക്സലുകള്‍ വലുതാക്കുക എന്നതുമാത്രമാണ്. അത് പിന്നീട് ഫോട്ടോഷോപ്പ്, ജിം‌പ് മുതലായ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളില്‍ സാധ്യമാവുന്നതാണ്.
  • ശരിയായ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക: പ്രിന്റ്/വെബ് ഉപയോഗങ്ങള്‍ക്കായാണ് ഈ ചിത്രങ്ങളെങ്കില്‍ ലഭ്യമായവയില്‍ ഏറ്റവും കൂടിയ റെസല്യൂഷന്‍ തന്നെ തിരഞ്ഞെടുക്കുക. കാളര്‍ ഐഡി ഉപയോഗത്തിനും മറ്റുമാണെങ്കില്‍, ഏറ്റവും ചെറിയ റെസല്യൂഷന്‍ മതിയാവും.
  • ഓബജക്ടിനെ അടുത്തു കാണുക: ഓബ്ജക്ടിന്റെ പരമാവധി അടുത്തു ചെന്ന് ഓബ്ജക്ടിനെ ഫ്രയിമില്‍ കൊള്ളിക്കുക. കാലുകള്‍ കൊണ്ടുള്ള ഈ സൂമിംഗ് ചിത്രത്തിന്റെ ക്വാളിറ്റി കൂട്ടുന്നതിന് വളരെ സഹായിക്കും.
  • ആട്ടോ ഫോക്കസ്: ചില മൊബൈല്‍ ക്യാമറകളില്‍ (സോണി എറിക്സണ്‍ K750i) ആട്ടോ ഫോക്കസ് ഓപ്ഷന്‍ ലഭ്യമായിരിക്കും. ക്യാമറ ബട്ടണ്‍ പകുതി അമര്‍ത്തുമ്പോള്‍ ഓബ്ജക്ടിനെ ക്യാമറ ആട്ടോമാറ്റിക്കായി ഫോക്കസ് ചെയ്യും. ഈ രീതിയില്‍ ആവശ്യമുള്ള ഓബ്ജക്ടിനെ ഫോക്കസ് ചെയ്ത ശേഷം ബട്ടണ്‍ മുഴുവന്‍ അമര്‍ത്തി ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഒന്നില്‍ കൂടുതല്‍ ഓബ്ജക്ടുകള്‍ ഉള്ള ഫ്രയിമുകളില്‍ ഈ രീതിയില്‍ പ്രാധാന്യമുള്ള ഓബ്ജക്ടിനെ തിരഞ്ഞെടുത്ത് ഫോക്കസ് ചെയ്യാവുന്നതാണ്.

► എപ്പോള്‍ എടുക്കണം?
എല്ലാ സമയങ്ങളിലും മൊബൈല്‍ ഫോണിലെ ക്യാമറ നല്ല ചിത്രങ്ങള്‍ നല്‍കണമെന്നില്ല. വളരെ നിലവാരം കുറഞ്ഞ ലെന്‍സ്, സെന്‍സര്‍ എന്നിവയാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും അനുയോജ്യമായ സമയം ചിത്രം എടുക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ചില നിര്‍ദ്ദേശങ്ങള്‍:
  • വെളിച്ചം: നല്ല രീതിയില്‍ വെളിച്ചമുണ്ടെങ്കില്‍, മൊബൈല്‍ ഫോണ്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ നന്നായിരിക്കും. മൊബൈല്‍ ക്യാമറകളിലെ ഫ്ലാഷ് പലപ്പോഴും ഉപയോഗപ്രദമാവാറില്ല. പകല്‍ സമയം, നല്ല തെളിച്ചമുള്ള അവസ്ഥയില്‍ ഫോട്ടോയെടുക്കുന്നതാണ് ഏറ്റവും നല്ലത്.
  • ബ്രൈറ്റ്നസ്/എക്സ്പോഷര്‍: ഇപ്പോഴുള്ള മിക്ക മൊബൈല്‍ ക്യാമറകളിലും ബ്രൈറ്റ്നസ്/എക്സ്പോഷര്‍ ക്രമീകരിക്കുവാനുള്ള ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ഇവ ഉപയോഗിച്ച് നോക്കുക.
  • മോഡുകള്‍: ഇന്ന് ലഭ്യമായ പല മൊബൈല്‍ ക്യാമറകളിലും മാക്രോ, നൈറ്റ് തുടങ്ങിയ മോഡുകള്‍ ലഭ്യമായിരിക്കും. നൈറ്റ് മോഡിന് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. മാക്രോ മോഡ് എന്നാല്‍ ഓബ്ജക്ടിനെ 1:1 അനുപാതത്തില്‍ പകര്‍ത്തുവാന്‍ ഉപയോഗിക്കുന്ന മോഡാണ്. ഓബ്ജക്ടിനോട് ഏറ്റവും അടുത്ത് ക്യാമറ പിടിച്ച് ഈ മോഡില്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കും. എത്രമാത്രം അടുത്തെന്നത് ക്യാമറയുടെ ലെന്‍സിനെ അനുസരിച്ചിരിക്കും. ലഭ്യമായ വിവിധ മോഡുകള്‍ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടത്തുക.
  • വെറ്റ് ബാലന്‍സ്: പല വെളിച്ചങ്ങള്‍ക്കനുസൃതമായി, റഫറന്‍സായ വെളുപ്പ് നിറത്തിന് വ്യത്യാസമുണ്ടാവും. ഇത് ഓബ്ജക്ടിന്റെ ശരിയായ നിറം ക്യാമറയില്‍ പതിയാതിരിക്കുന്നതിന് കാരണമാവുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറകളീല്‍, മാന്വലായി വെറ്റ് ബാലന്‍സ് സെറ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ കാണുകയില്ലെങ്കിലും, വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാനായി ഇന്‍ബില്‍റ്റ് സെറ്റിംഗുകള്‍ ലഭ്യമായിരിക്കും. അവയും ഉപയോഗിച്ചു ശീലിക്കുക.
  • എഫക്ടുകള്‍ ഒഴിവാക്കുക: മൊബൈല്‍ ഫോണുകളില്‍ സേപിയ, ബ്ലാക്ക് & വൈറ്റ് തൂടങ്ങിയ ഇന്‍ബില്‍റ്റ് ഇഫക്ടുകള്‍ ലഭ്യമായിരിക്കും. കഴിയുന്നതും ഇവ ഉപയോഗിക്കാതിരിക്കുക. ഇവയൊക്കെയും പിന്നീട് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സാധ്യമാണ്.
  • നോര്‍മ്മല്‍ / ഫൈന്‍ മോഡുകള്‍: ചില മൊബൈല്‍ ക്യാമറകളില്‍ നോര്‍മ്മല്‍/ഫൈന്‍ മോഡുകള്‍ ലഭ്യമായിരിക്കും. ഫൈന്‍ മോഡിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മെമ്മറി സൂക്ഷിക്കപ്പെടുവാ‍നായി ഉപയോഗിക്കും. എന്നിരുന്നാലും ഈ മോഡിലുള്ള ചിത്രങ്ങള്‍ക്കാവും കൂടുതല്‍ വ്യക്തത.
  • ലെന്‍സ് വൃത്തിയായി സൂക്ഷിക്കുക: ചില മൊബൈല്‍ ക്യാമറകളില്‍ ലെന്‍സിന് മൂടിയുണ്ടാ‍വാറില്ല. ചിത്രമെടുക്കുന്നതിനു മുന്‍പായി ലെന്‍സിന്റെ പുറം ഭാഗത്ത് പൊടിയോ മറ്റ് അഴുക്കുകളോ ഇല്ല എന്നുറപ്പുവരുത്തുക.

► എങ്ങിനെ ചിത്രങ്ങള്‍ സൂക്ഷിക്കണം?
ഗൂഗിള്‍ പിക്കാസ, അഡോബി ഫോട്ടോഷോപ്പ് എലിമന്റ്സ്, ആപ്പിള്‍ അപ്പേര്‍ച്ചര്‍ തുടങ്ങി, പോസ്റ്റ് പ്രൊഡക്ഷന്‍ ഉപയോഗിക്കാവുന്ന ധാരാളം ടൂളുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഗൂഗിള്‍ പിക്കാസ സൌജന്യമായി ഉപയോഗിക്കാവുന്നതാണ്. ഇവയേതെങ്കിലുമുപയോഗിച്ച്, മൊബൈല്‍ ഫോണ്‍ മെമ്മറിയില്‍ നിന്നും ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുന്നതാണ് ഉചിതം. പ്രത്യേകം ഫോള്‍ഡറുകളിലായി, കീ-വേഡുകള്‍, ഡിസ്ക്രിപ്ഷന്‍ എന്നിവ ചേര്‍ത്ത് ചിത്രങ്ങള്‍ സേവ് ചെയ്യുവാന്‍ ഇതിലൂടെ സാധിക്കുന്നു. ചിത്രമെടുക്കുമ്പോള്‍ ഒരു ചിത്രം തന്നെ ഒന്നില്‍ കൂടുതല്‍ തവണ, ആവശ്യമെങ്കില്‍ വിവിധ സെറ്റിംഗുകളില്‍, എടുക്കുന്നത് നന്നായിരിക്കും. ഇത് ഒരു ചിത്രമെങ്കിലും ശരിയായി കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അവസാനമായി എപ്പോഴും മൊബൈല്‍ ഫോണിലുള്ള ക്യാമറ നല്ല രീതിയില്‍ ഉപയോഗിക്കുക. വ്യക്തികളുടെ ഫോട്ടോ എടുക്കുമ്പോഴും മറ്റും അവരോട് അനുവാദം വാങ്ങിയ ശേഷം മാത്രം എടുക്കുക.

kadappaad : saankethikam.

നമ്മുടെ അഗ്നിശമന സേനയ്‌ക്കും വേണം സുരക്ഷാകവചം

നമ്മുടെ അഗ്നിശമന സേനയ്‌ക്കും വേണം സുരക്ഷാകവചം

Posted by subin - 31/12/09 at 09:12 pm

fair2

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ ടാങ്കര്‍ ലോറി ദുരന്തസ്ഥലത്ത്‌ രാവിലെ മുതല്‍രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അഗ്നിശമനസേനാംഗങ്ങളില്‍ ഒരാള്‍ ഉച്ചയ്‌ക്ക്‌ചാനല്‍റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളുടെ അവസാനം പറഞ്ഞ ഒരു കമന്‍റുണ്ട്‌: “കുറച്ചു വെള്ളവും കുറേധൈര്യവുമായി ഞങ്ങളങ്ങളങ്ങിറങ്ങുന്നു, അത്രതന്നെ..” കേരളത്തിലെ അഗ്നിശമനരക്ഷാസേനയുടെദുരവസ്ഥയെപ്പറ്റി മനസ്സിലാക്കാന്‍ നെടുവീര്‍പ്പു മാത്രം മതി.
തേക്കടി ദുരന്തമുണ്ടായപ്പോള്‍ കേരളത്തിന്‍റെ ദുരന്തനിവാരണസേനയുടെ അപര്യാപ്‌തതകളെപ്പറ്റികേരളാവാച്ചില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന്‌ ജലദുരന്തമായിരുന്നെങ്കില്‍, ഇപ്പോള്‍ അഗ്നിതന്നെയാണ്‌ആളിക്കത്തിയത്‌. രണ്ടിടത്തും തങ്ങളുടെ ദുര്‍വിധിയെപ്പഴിച്ച്‌ സേനാംഗങ്ങള്‍ദൗത്യനിര്‍വ്വഹണത്തിനിറങ്ങുകയായിരുന്നു. അതുകൊണ്ട്‌ തന്നെ വീണ്ടും അതേപ്പറ്റി പറയേണ്ടിവരുന്നു.
കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറിയിലെ തീയണയ്‌ക്കാന്‍ പലയിടത്തുനിന്നായി പാഞ്ഞെത്തിയത്‌ 20 യൂണിറ്റ്‌ അഗ്നിശമനസേനയാണ്‌. അകലെ നിന്ന്‌ ഹോസില്‍ വെള്ളം ചീറ്റിച്ചതുകൊണ്ടുമാത്രംരക്ഷാപ്രവര്‍ത്തനമാകില്ല. തീയുടെ സമീപത്തുചെന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍അലുമിനിയം സ്യൂട്ട്‌ ധരിക്കണം. ഇല്ലെങ്കില്‍ കളി തീക്കളിയാകും.

പക്ഷെ, കരുനാഗപ്പള്ളിയിലെത്തിയ 20 യൂണിറ്റുകള്‍ക്കുമായി ആകെയുണ്ടായിരുന്നത്‌ വെറും മൂന്ന്‌അലുമിനിയം സ്യൂട്ടുകള്‍ മാത്രമായിരുന്നു. ആദ്യം തീയണയ്‌ക്കാനെത്തിയ ഫയര്‍മാന്‍മാര്‍ക്കുപൊള്ളലേറ്റതിന്‍റെ കാരണവും മറ്റൊന്നല്ല. കേരളത്തിലാകെ 89 ഫയര്‍‌സ്റ്റേഷനുകളാണുള്ളത്‌. അഗ്നിശമന രക്ഷാപ്രവര്‍ത്തനത്തില്‍ അനിവാര്യമായ അലുമിനിയം സ്യൂട്ട്‌ ഇവിടെയെല്ലായിടത്തും കൂടിനല്‍കിയിരിക്കുന്നതാകട്ടെ വെറും 20 എണ്ണവും. പിന്നെങ്ങിനെ സേനാംഗങ്ങള്‍ ആത്മാര്‍ഥമായിപണിയെടുക്കും?

നമ്മുടെ നിരത്തുകളിലൂടെ പോകുന്ന ടാങ്കറുകളില്‍ പലതിലും വെള്ളവുമായിപ്രതിപ്രവര്‍ത്തിച്ചാല്‍ അഗ്നിബാധ ഉണ്ടാകാവുന്നവയുമുണ്ട്‌. ഇവ ചോര്‍ന്നാല്‍പെട്ടെന്നവിടെയെത്തുന്ന നമ്മുടെ രക്ഷാസേന അവ നിര്‍വ്വീര്യമാക്കാന്‍ അതിലേക്കുവെള്ളം ചീറ്റിച്ചാലുള്ള അവസ്ഥ എന്തായിരിക്കും?

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പോലുള്ള ദുരന്തങ്ങളില്‍ അവശ്യംവേണ്ട എമര്‍ജന്‍സി ടെന്‍ഡര്‍ 13 ജില്ലാകേന്ദ്രങ്ങളിലും ഓരോന്നു നല്‍കിയിട്ടുണ്ട്‌. മരം മുറിക്കാനുള്ള ഉപകരണം, ചെറിയതോതില്‍മണ്ണുമാറ്റാനുള്ള സജ്ജീകരണം ഒപ്പം ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഏറെ വെളിച്ചമുള്ള ലൈറ്റ്‌തുടങ്ങിയവ അതിലുണ്ടാകും. പക്ഷെ ഇത്തരം ദുരന്തങ്ങള്‍ ഏറ്റവുമധികമുണ്ടാകുന്ന ഇടുക്കി ജില്ലയില്‍ഒരു എമര്‍ജന്‍സി ടെന്‍ഡര്‍ പോലുമില്ല.

4000 ലിറ്റര്‍ വെള്ളം നിറച്ച വാട്ടര്‍ ടെന്‍ഡറുകള്‍ നിരത്തുകളിലൂടെ നിരങ്ങിനീങ്ങുന്നസഹതാപാര്‍ഹമായ കാഴ്‌ച ഇടുക്കിയില്‍ പതിവാണ്‌.
തേക്കടി ദുരന്തത്തോടനുബന്ധിച്ച്‌ ആരുമറിയാതെ പോയ ഒരു സംഭവമുണ്ട്‌. അപകടസ്ഥലത്ത്‌പാഞ്ഞെത്തിയ അഗ്നിശമനരക്ഷാസേനയിലെ പലര്‍ക്കും മുങ്ങാനോ നീന്താനോ അറിയില്ലായിരുന്നു. കേരളത്തിലെ സേനയിലുള്ള 1600 ഫയര്‍മാന്‍മാരില്‍ ഇതു രണ്ടുമറിയാവുന്നവര്‍വിരലിലെണ്ണാവുന്നവര്‍മാത്രം.

സേനയുടെ കൈവശമുള്ള പാതളക്കരണ്ടി വെള്ളത്തിനടിയില്‍പെട്ട ശവങ്ങള്‍ തിരയാനല്ലാതെമറ്റൊന്നിനും കൊള്ളില്ല. ഒടുവില്‍ നേവിയുടെ മുങ്ങല്‍ വിദഗ്‌ദ്ധരെത്തി. എന്നിട്ടും അവസാനം രണ്ടോമൂന്നോ മൃതദേഹങ്ങള്‍ ജലാശയത്തില്‍ ചീര്‍ത്തുപൊങ്ങിയപ്പോഴാണ്‌ കണ്ടെടുക്കാനായത്‌.
അതേസമയം രാത്രി അവിടെയെത്തിയ മൂന്നാര്‍ സ്‌റ്റേഷനില്‍ നിന്നുള്ള യൂണിറ്റിലെ ഒരംഗത്തിന്‌നന്നായി മുങ്ങാനറിയാമായിരുന്നു. ജലാശയത്തില്‍ മറിഞ്ഞുകിടന്ന ബോട്ടിന്‍റെ എന്‍ജിന്‍ മുറിയില്‍നിന്ന്‌ മൂന്നു മുതദേഹങ്ങള്‍ മുങ്ങിയെടുത്തത്‌ ഇയാളാണ്‌. മുങ്ങുമ്പോള്‍ സുരക്ഷക്കായി ധരിക്കേണ്ടയാതൊന്നുമില്ലാതെയായിരുന്നു ഫയര്‍മാന്‍റെ സാഹസികവൃത്തി.

ഫലമോ, അതിനുശേഷം ഒന്നരമാസത്തോളം ഇയാള്‍ ആശുപത്രിയിലായി. രണ്ടു ചെവിയിലും തണുത്തവെള്ളംകയറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം. ഒന്നരമാസം മെഡിക്കല്‍ ലീവില്‍ പ്രവേശിപ്പിക്കപ്പെട്ടഇയാള്‍ക്ക്‌ ചികില്‍സാസഹായംപോലും വകുപ്പില്‍ നിന്നു നല്‍കിയിട്ടില്ലെന്നാണ്‌ വിവരം.

fair3കരുനാഗപ്പള്ളിയില്‍ സുരക്ഷാക്രമീകരണങ്ങളില്ലാതെതീയണയ്‌ക്കാന്‍ പുറപ്പെട്ട ഫയര്‍മാന്‍മാര്‍ക്കും പൊലീസിനും പൊള്ളലേറ്റിട്ടുണ്ട്‌. മരിച്ച രണ്ടുപേര്‍നാട്ടുകാരായ രക്ഷാപ്രവര്‍ത്തകരാണെന്നകാര്യം വിസ്‌മരിക്കുന്നില്ല. തങ്ങളുടെ സുരക്ഷകണക്കിലെടുക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന നാട്ടുകാരാണ്‌ പലപ്പോഴുംഫയര്‍മാന്‍മാരെക്കൊണ്ടും ഇതൊക്കെ ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.
ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‌ ആവശ്യത്തിനു സജ്ജീകരണങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെങ്കില്‍പൊതുജനങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തി തങ്ങള്‍ക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാനാകുമെന്ന്‌സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിനു പരിശീലനം പോലും ലഭിക്കാത്തതിനാല്‍ പലപ്പോഴുംഇത്തരം അവസരങ്ങളില്‍ തങ്ങള്‍ നാട്ടുകാര്‍ക്കു പിന്നിലാകുകയാണെന്ന്‌ അവര്‍ക്കു നന്നായിട്ടറിയാം. തേക്കടിയും കരുനാഗപ്പള്ളിയും ഇതിനു നേര്‍സാക്ഷ്യങ്ങളാണ്‌.
സേനയുടെ ഭാഗമായി മുങ്ങല്‍ വിദഗ്‌ദ്ധരുടെ പ്രത്യേകവിഭാഗം എല്ലാ ജില്ലയിലും രൂപീകരിക്കണമെന്നആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. അഗ്നിശമനത്തിനാണെങ്കിലും വേണ്ടത്ര വിദഗ്‌ദ്ധപരിശീലനം ഇവര്‍ക്കു ലഭിക്കുന്നില്ല. ബഹുനില മന്ദിരങ്ങള്‍ അനേകമുള്ള കേരളത്തില്‍ മൂന്നുനിലകള്‍ക്കു മുകളിലേക്കു കയറാനുള്ള ഗോവണിപോലും സേനയ്‌ക്കില്ല. കേരളത്തിന്‍റെ വ്യവസായമേഖല അനുദിനം വളരുമ്പോള്‍ അത്യാവശ്യം വേണ്ട പരിഷ്‌കാരങ്ങള്‍ സേനയില്‍വരുത്തുന്നില്ലെന്നതാണ്‌ സത്യം.

ഏതാനും വര്‍ഷം മുമ്പ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ മൂന്നാം നിലയുടെ പാരപ്പറ്റില്‍ വീണരോഗിയെ രക്ഷിക്കാന്‍ മുകള്‍ നിലയില്‍ കയറി കയറുകെട്ടി താഴേക്കിറങ്ങേണ്ടിവന്നു നമ്മുടെരക്ഷാസേനയ്‌ക്ക്‌. പത്തും പതിനഞ്ചും നിലകളുള്ള മന്ദിരങ്ങളുടെ മുകള്‍നിലകളില്‍ പുറത്തുനിന്നൊരുരക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവന്നാല്‍ രക്ഷാസേനയ്‌ക്ക്‌ മേലോട്ടുനോക്കി നില്‍ക്കാനെ കഴിയൂ.
fair4ഫ്ലാറ്റുകളും വന്‍മന്ദിരങ്ങളും നിര്‍മിക്കുമ്പോള്‍ കര്‍ശനമായിപാലിക്കേണ്ട ചില സുരക്ഷാക്രമീകരണങ്ങളുണ്ട്‌. കെട്ടിടത്തിനു ചുറ്റും സേനയുടെ വാഹനത്തിനുതടസ്സംകൂടാതെ സഞ്ചരിക്കാനുള്ള സൗകര്യം വേണമെന്നതാണ്‌ അതിലൊന്ന്‌. പക്ഷെ, നമ്മുടെനാട്ടിലെ എത്ര ബഹുനില മന്ദിരങ്ങള്‍ നിയമം പാലിച്ചിട്ടുണ്ടെന്നറിയാന്‍ അവയുടെമതില്‍ക്കെട്ടിനുള്ളിലേക്ക്‌ വെറുതേയൊന്ന്‌ എത്തിനോക്കിയാല്‍ മതി.
കെട്ടിടനിര്‍മാണത്തിനാവശ്യമായ തടസ്സരഹിത സര്‍ട്ടിഫിക്കറ്റ്‌ അഗ്നിശമനസേനയില്‍ നിന്നുംലഭിക്കണമെങ്കില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്‌. പക്ഷെ, മറ്റെല്ലാഅഴിമതികളിലേയും പോലെ പണം കൊടുത്താല്‍ ഒരു സുരക്ഷാക്രമീകരണവുമില്ലാത്ത ഏതുകെട്ടിടത്തിനും ഉദ്യോഗസ്ഥര്‍ എന്‍..സി നല്‍കും.
വിവിധ വ്യാവസായികാവശ്യങ്ങള്‍ക്കായി മാരകശേഷിയുള്ള വാതകങ്ങളും ദ്രാവകങ്ങളുംടാങ്കര്‍ലോറികളില്‍ കേരളത്തിലെ നിരത്തുകളിലൂടെ കൊണ്ടുവരുന്നുണ്ട്‌. വെള്ളവുമായിപ്രതിപ്രവര്‍ത്തിച്ചാല്‍ അഗ്നിബാധയുണ്ടാകാവുന്നവയും ഇക്കൂട്ടത്തിലുണ്ട്‌. ഇവ ചോര്‍ന്നാല്‍പെട്ടെന്നവിടെയെത്തുന്ന നമ്മുടെ രക്ഷാസേന അവ നിര്‍വ്വീര്യമാക്കാന്‍ അതിലേക്കു വെള്ളംചീറ്റിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്നാലോചിച്ചുനോക്കു.

രണ്ട് തിരുട്ടുഗ്രാമങ്ങള്‍-

തമിഴ്‌നാട്ടിലെ പ്രമുഖങ്ങളായ രണ്ട് തിരുട്ടുഗ്രാമങ്ങള്‍- പനവടലിഛത്രവും റാംജിനഗറും. കേരളമുള്‍‍‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വന്‍ കവര്‍ച്ചകള്‍ നടത്തിയാണ് ഗ്രാമങ്ങളിലുള്ളവര്‍ജീവിക്കുന്നത്

ഇനി സ്ഥലം പറയാം. തമിഴ്‌നാട്ടിലെ പ്രമുഖങ്ങളായ രണ്ട് തിരുട്ടുഗ്രാമങ്ങള്‍- പനവടലിഛത്രവുംറാംജിനഗറും. കേരളമുള്‍‍‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വന്‍ കവര്‍ച്ചകള്‍ നടത്തിയാണ് ഗ്രാമങ്ങളിലുള്ളവര്‍ ജീവിക്കുന്നത്. ഓരോ തവണയും ലക്ഷങ്ങളാണ് ഇവര്‍ അപഹരിക്കുന്നത്. ശങ്കരന്‍‍‍കോവില്‍ താലൂക്കിലെ തെക്ക് പനവടലിഛത്രം ചെറുകിട കള്ളന്‍മാരുടെ ഗ്രാമമാണ്. തൊഴിലിന്‍റെ കാര്യത്തില് സ്‌ത്രീപുരുഷസമത്വമുള്ള നാട്.

വഴി നീളെ തരിശെന്നുതോന്നിക്കുന്ന ഭൂമി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നത് കാറ്റാടിപ്പാടങ്ങളാണ്. വൈദ്യുതി ഉല്‍പാദനത്തിനായി സ്ഥാപിച്ചിരിക്കുന്ന അസംഖ്യം ഭീമാകാരങ്ങളായ കാറ്റാടികള്. ഓരോകാറ്റാടിത്തൂണുകള്‍ക്കും താഴെ ചെറിയൊരു ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍‍‍പ്പ‍ടെയുള്ള മിനി പവര്‍ഹൗസ്.

wind-farm

മറ്റൊരു ആകര്‍ഷണം മയിലുകളായിരുന്നു. നിറയെപീലികളുമായി വഴിയരികിലെ ചുട്ടുപൊള്ളുന്ന ചൂടില്കൊത്തിപ്പെറുക്കി നടക്കുന്ന മയിലുകള്‍. തിരുനെല്‍‍‍വേലിയില്‍ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട്ശങ്കരന്‍‍‍കോവിലിലേക്ക്. വഴിക്കാണ് പനവടലിഛത്രം.

panavadali-entrance

പ്രധാന റോഡില്‍ നിന്ന് വലത്തേക്കുള്ള റോഡ് തിരിയുന്നിടത്ത് ഒരു വലിയ കവാടം കാണാം. തെക്ക്പനവടലിഛത്രം എന്ന് അതില് എഴുതിയിരിക്കുന്നു. ഒപ്പം ചലച്ചിത്രതാരം കാര്‍ത്തിക്, സുഭാഷ്ചന്ദ്രബോസ് ഉള്‍‍‍പ്പടെ കുറേപ്പേരുടെ ചിത്രങ്ങള്‍. മിക്കവരും തേവര്‍ ജാതിയുടെ പഴയകാലനേതാക്കളാണ്. ഒപ്പം ഒരു പുലിയുടെയും സിംഹത്തിന്‍റേയും ചിത്രവും കമാനത്തില്‍ ആലേഖനംചെയ്‌തിട്ടുണ്ട്.
ഇവിടെ നിന്ന് പനവടലിഛത്രം തുടങ്ങുന്നു. തിരുടന്‍മാരുടെ ഗ്രാമം.
കേരള രജിസ്‌ട്രേഷനുള്ള വാഹനം വന്നാല്‍ വഴിയിലൂടെ അധികദൂരം പോകാനാകില്ല. പൊലീസോപത്രക്കാരോ ആണെന്നവവര്‍ക്കറിയാം. ആക്രമണത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍വാഹനങ്ങളേഅവിടേയ്‌ക്കുള്ള യാത്രയ്‌ക്കായി ഉപയോഗിക്കാറുള്ളു. റോഡിനിരുപുറവും മുളകുപാടങ്ങളാണ്. നല്ലഎരിവുള്ള വറ്റല് മുളക് കുറ്റിച്ചെടികളില്‍ പഴുത്തുചുവന്നു നില്‍ക്കുന്നു. ചിലയിടത്ത് വെറും നിലത്ത്ചുവപ്പു നിറത്തിലെ കളങ്ങള്‍വരച്ചപോലെ മുളക് ഉണങ്ങാനായി നിരത്തിയിരിക്കുന്നു.

chilly

ഒരു വളവിനപ്പുറം ക്ഷേത്രം ഉണ്ട് . തമിഴ്‌സംസ്‌കാരം വിളിച്ചോതുന്ന ക്ഷേത്രം. പുറത്തും ഭീമാകാരമായവിഗ്രഹങ്ങള്‍. വേരുകള്‍ കെട്ടുപിണഞ്ഞ ആല്‍മരം. അല്‍പംമാറി മേഞ്ഞു നടക്കുന്ന ആട്ടിന്‍കൂട്ടങ്ങള്‍.
ക്ഷേത്രത്തിലെ തിരുവിഴ വര്‍ഷത്തില്‍ ഒരു തവണയാണ് ഉല്‍സവം നടക്കുന്നത്. അത് ഗംഭീരമായിമൂന്നുദിവസം നടത്തും. ആടിനെ ബലിനല്‍കലാണ് പ്രധാന പൂജ. അതിനായിട്ടാണ് ആടുകളെകൂട്ടത്തോടെ വളര്‍ത്തുന്നത്. മാംസം ഗ്രാമീണര്‍ വീതം വച്ചു കഴിക്കും. സ്‌ത്രീ പൂജാരിയെ കൂടാതെമറ്റൊരാള്‍കൂടി പൂജാദി കര്‍മങ്ങള്‍ക്കായിട്ടുണ്ട്.

panavadali-goat

മോഷ്‌ടിക്കാനിറങ്ങും മുമ്പ് ഗ്രാമത്തിലെ സ്‌ത്രീകളും പുരുഷന്‍മാരും ക്ഷേത്രത്തിനു മുന്നില് ഒത്തുചേരും. പിന്നെ, `ജോലിക്കിറങ്ങും മുമ്പുള്ള പൂജകളാണ്. ക്ഷേത്രത്തിനകത്തു പ്രത്യേകം പൂജിച്ചെടുക്കുന്നകണ്‍മഷി സ്‌ത്രീകള്‍ കണ്ണിലെഴുതും. അത് ദേവി അവര്‍ക്കു നല്‍കുന്ന രക്ഷാകവചമാണ്. പൊലീസ്പിടിക്കില്ലത്രെ. പുരുഷന്‍മാര്‍ കര്‍പ്പൂരാഴിക്കുമുകളില്‍ കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കും, ആരെങ്കിലും പിടിക്കപ്പെട്ടാല്‍ സഹമോഷ്‌ടാവിനെ ഒറ്റുകൊടുക്കില്ലെന്ന്.

panavadali-temp6
റാംജിനഗര്‍ എന്ന തിരുട്ടുകോളനി

റാംജി നഗറിനടുത്ത് ഒരു കോവിലുണ്ട്.

ramjinagar-1

റോഡില്‍ വളരെ ചെറിയൊരു ബോര്‍ഡുണ്ട്, റാംജിനഗര്‍ കോളനിയിലേക്കുള്ള ചൂണ്ടുപലകയായി. പടംഎടുക്കാനൊത്തില്ല. കാരണം ആര്‍ക്കും സംശയം തോന്നരുതല്ലോ. പനവടലിഛത്രം പോലല്ല, ഇവര്‍അപകടകാരികളാണ് -
റോഡില്‍ നിന്ന് കഷ്‌ടിച്ച് നൂറുവാര അകലെ വിശാലമായ ഒരു കോളനി. അതിനു മുന്നില്‍ വിസ്‌തൃതമായമൈതാനവും ഒരു ക്ഷേത്രവും.
1943ല്‍ റാംജിലാല്‍ സേഠ് എന്നയാള്‍ സ്ഥാപിച്ചതാണ് കോളനി. സേഠ് അവിടെയൊരുസ്‌പിന്നിംഗ് മില്‍ തുടങ്ങി. അവിടേക്ക് ജോലിക്കാരായി വന്ന കുറവസമുദായത്തില്‍‍പെട്ടവര്‍ക്കായിസേഠ് നിര്‍മിച്ചുകൊടുത്ത കോളനിയാണത്. റാംജിനഗര്‍ എന്ന പേരിന്റെ ഉത്ഭവം സേഠില്‍ നിന്നാണ്.
അഞ്ചുവര്‍ഷം മാത്രമേ മില്‍ പ്രവര്‍ത്തിച്ചുള്ളു. പിന്നെ, തൊഴില്‍രഹിതരായ കോളനിവാസികള്‍ പതിയെപുറത്തുപോയി മോഷണം നടത്തി തിരിച്ചുവന്നുതുടങ്ങി. അങ്ങനെ അങ്ങനെ ഇവിടെ കളവ്കുലത്തൊഴിലായി. കള്ളന്‍മാരുടെ രണ്ടും മൂന്നും തലമുറകളാണ് ഇവിടെയുള്ളത്.

ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ റാംജിനഗര്‍ കോളനിയിലുണ്ട്. 1500 ലധികം താമസക്കാര്‍. റോഡിനപ്പുറമുള്ള ഗാന്ധിനഗര്‍ കോളനിയിലും 250ലധികം തിരുട്ടുകുടുംബങ്ങള്‍ താമസമുണ്ട്. ഇതിലൊന്നും മോഷ്‌ടാക്കളല്ലാത്തവര്‍ ചുരുങ്ങും. പട്ടാപ്പകല്‍ ആസൂത്രിതമായി കവര്‍ച്ച നടത്താന്‍വിദഗ്‌ദ്ധരാണ് കോളനിക്കാര്‍. ബാങ്കില് നിന്നും ആഭരണശാലകളില്‍ നിന്നും മറ്റും പണവുംസ്വര്‍ണവുമെല്ലാമായി പുറത്തിറങ്ങുന്നവരുടെ ദേഹത്ത് അഴുക്ക് വിതറിയും റോഡില് പണം വിതറിയുംമറ്റും ശ്രദ്ധ തിരിക്കുകയാണ് ആദ്യ ജോലി. ഇതിനിടയില്‍ അവരുടെ മുതലുമായി സഹകവര്‍ച്ചക്കാര്‍കടക്കും.

ലക്ഷങ്ങള്‍ കവര്‍ന്നെടുക്കാന്‍ നല്ലൊരു തുക മുടക്കാനും ഇവര് മടിക്കാറില്ല. മോഷണമുതലിന്റെ ഒരുവിഹിതം കൊണ്ട് ലാവിഷായി ജീവിക്കും. ഒരു വിഹിതം കേസ് നടത്തിപ്പിനായി മാറ്റിവയ്ക്കും. തിരുട്ടുകോളനിക്കാരെ പൊലീസ് പിടിച്ചാല്‍ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകരുടെ ക്യൂവാണത്രെ. കാര്യമായ തെളിവുകളൊന്നുമില്ലാത്തിനാല്‍ കേസ് വാദിക്കല്‍ എളുപ്പമാണ്. ചോദിക്കുന്ന പ്രതിഫലവുംകിട്ടും.
പരമ്പരാഗതമായി കവര്‍ച്ചക്കാര്‍ എന്നു പേരുകേട്ടതിനാല്‍ ഇവര്‍ക്ക് അധികമാരും ജോലി നല്‍കില്ല. പുറത്തുനിന്ന് പെണ്ണും കിട്ടില്ല. മിക്കവരും അന്യസംസ്ഥാനങ്ങളില് നിന്നാണ് വിവാഹംകഴിച്ചിരിക്കുന്നത്. പലരുടേയും മക്കള്‍ എന്‍ജിനീയറിംഗിനും എം.ബി.ബി.എസിനുമെല്ലാംപഠിക്കുന്നുമുണ്ട്. കോളനിയിലെ വീടുകളിലേറെയും എയര്‍ കണ്ടീഷന് ചെയ്‌തതാണെന്നുംഅന്യസംസ്ഥാനങ്ങളില്‍ മോഷ്‌ടിക്കാനായി ഇവരുടെ സംഘം പോകുന്നത് വിമാനത്തിലാണെന്നുംസംസാരമുണ്ട്. കോളനിയിലെ ഒരാളുടെ പേരിലും അവിടുത്തെയോ പരിസരങ്ങളിലേയോ പൊലീസ്സ്റ്റേഷനുകളില്‍ ഒരു പെറ്റിക്കേസ് പോലുമില്ലതാനും.കഴിഞ്ഞവര്‍ഷം അഞ്ഞൂറിലധികം വരുന്നപൊലീസ് സേനയുമായി തിരുച്ചിറപ്പള്ളി എസ്.പിയുടെനേതൃത്വത്തില്‍ കോളനികളില്‍ കയറി നിരങ്ങി. കുറേപ്പേരെ പിടികൂടി. ഇവരില്‍ ആരുടെയെങ്കിലും പേരില്‍ കേരളത്തില്‍ കേസുണ്ടോ എന്നറിയാന്‍തിരുച്ചിറപ്പള്ളി എസ്.പി കേരളപ്പൊലീസിനു മൂന്നുതവണ കത്തെഴുതിയിട്ടും മറുപടി ലഭിച്ചില്ലെന്ന് ഒരുഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
ഇപ്പോള്‍ മോഷ്‌ടാക്കളെ പുനരധിവസിപ്പിക്കാന്‍ ജില്ലാഭരണകൂടം പദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണ് . പക്ഷെ, തിരുട്ടുഗ്രാമക്കാരുടെ പേര് ഇപ്പോഴും മോഷണവാര്‍ത്തകളില്‍നിറഞ്ഞുനില്‍ക്കുന്നു.

ramjinagar-temp